അടുത്ത മാസം മുതൽ ലിബറേഷൻ ടവറിലേക്ക് സന്ദർശകരെ അനുവദിക്കും

0
52

കുവൈത്ത്‌ സിറ്റി :  കുവൈത്തിലെ ലിബറേഷൻ ടവറിലേക്ക് അടുത്ത മാസം മുതൽ സന്ദർശ്ശകർക്ക്‌ പ്രവേശനം അനുവദിക്കും. ഒരു പതിറ്റാണ്ടിനു ശേഷമാണ്  ടവർ സന്ദർശ്ശകർക്കായി തുറന്നു നൽകുന്നത്‌.പ്രവേശനം സൗജന്യമായിരിക്കും, സന്ദർശകരെ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ടവർ സന്ദർശിക്കുന്നതിനായി ഓൺ ലൈൻ  മുൻകൂട്ടി ബുക്ക് ചെയ്യണം . മുൻസിപാലിറ്റി കെട്ടിടത്തിനു മുൻ വശത്തുള്ള പ്രവേശന കവാടം വഴിയാണു സന്ദർശ്ശകരെ കടത്തി വിടുക. ഇവിടെ നിന്നും ടവറിന്റെ 150 ആം നിലയിൽ എത്തി കുവൈത്ത്‌ നഗരത്തിന്റെ ആകാശ കാഴ്ചകൾ വീക്ഷിക്കാവുന്നതാണു. ഇതിനു പുറമെ പ്രധാന ഹാളിൽ തയ്യാറാക്കിയ മ്യൂസിയത്തിൽ കുവൈത്ത്‌ ടെല കമ്മ്യൂണീക്കേഷന്റെ ചരിത്രം വിളിച്ചോതുന്ന നിരവധി പഴയ ഉപകരണങ്ങളും രേഖകളും പ്രദർശിപ്പിക്കുന്നതാണു.