കുവൈത്ത് സിറ്റി: അദൈലിയ പാർക്കിലെ എക്‌സിബിഷൻ കേന്ദ്രം കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതർ അടച്ചു പൂട്ടി. നിർദിഷ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന ഉറപ്പില്ലായിരുന്നു എക്സിബിഷന്. എന്നാൽ ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് എക്സിബിഷൻ നിർത്തലാക്കുകയും ലൈസൻസ് പിൻവലിക്കുകയും ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കിയതായി അൽജാരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെ ലംഘനങ്ങൾ നീക്കം ചെയ്യൽ വിഭാഗം എക്സിബിഷൻ പരിശോധിച്ചിരുന്നു, സംഘാടകൻ ലൈസൻസ് അനുവദിച്ചതിൽ അധികം സ്ഥലം ഉപയോഗിച്ചു. അതോടൊപ്പം ഉച്ചഭാഷിണികൾ വെക്കുകയും, നാടക പ്രദർശനവും സംഗീത പരിപാടിയും സംഘടിപ്പിക്കുകയും ചെയ്തു.