കോവിഡ് വ്യാപനം; ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കണം എന്ന ആവശ്യവുമായി കുവൈത്ത് എംപി

0
20

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അധ്യയന വർഷത്തിന്റെ രണ്ടാം സെമസ്റ്ററിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം ശുപാർശ സമർപ്പിക്കണമെന്ന് എംപി മുബാറക് അൽ അറോ ആവശ്യപ്പെട്ടു. രണ്ടാം സെമസ്റ്റിൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ തുടർന്നാൽ ആരോഗ്യ സുരക്ഷ ചട്ടങ്ങൾ ശരിയായി നടപ്പാക്കുക എന്നത് അസാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.