ഇന്‍ഷൂറന്‍സ് തുകയില്‍ അന്തിമ തീരുമാനമായില്ല

0
23

കുവൈത്ത് സിറ്റി: നിർദിഷ്ട വാർഷിക ഫീസ് ഈടാക്കി 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കാന്‍ അനുമതിയായെങ്കിലും ആരോഗ്യ ഇന്‍ഷൂറന്‍സ് തുകയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിലെ കാലതാമസം കാരണം വിസ പുതുക്കുന്നത് നീണ്ടുപോകുന്നതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.250 ദിനാര്‍ വാര്‍ഷിക ഫീസും ആരോഗ്യ ഇന്‍ഷൂറന്‍സും നിര്‍ബന്ധമാക്കിക്കൊണ്ടാണ് 60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദയോഗ്യത ഇല്ലാത്തവരുടെ വിസ പുതുക്കി നല്‍കാന്‍ നീതിന്യായ വകുപ്പ് മന്ത്രി ജമാല്‍ അല്‍ ജലാവിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ എടുത്ത തീരുമാനം ഇന്ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. വിസ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം അതോറിറ്റി വീണ്ടും ആക്ടിവേറ്റ് ചെയ്‌തെങ്കിലും അതുവഴി പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ സാധിച്ചിട്ടില്ല. ഇന്‍ഷൂറന്‍സ് തുകയുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.