കുവൈത്ത് സിറ്റി : കുവൈത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. കസ്റ്റംസ് എയർ കാർഗോ വിഭാഗം അമേരിക്കയിൽ നിന്ന് പാഴ്‌സലിൽ വന്ന 40 കാൻ ലിക്വിഡ് മരിജുവാന ഓയിലും ഏകദേശം 10 കിലോ കഞ്ചാവും പിടികൂടി. രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. അറബ് വംശജനായ ആൾക്കായിരുന്നു പാഴ്സൽ വന്നത് ഇയാളെ പിടികൂടുകയും നടപടികൾക്കായി റഫർ ചെയ്യുകയും ചെയ്തു.