കുവൈത്ത് സിറ്റി: കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തേക്ക് ഏകദേശം 11 വിഷയങ്ങളിൽ അധ്യാപകരുടെ കുറവ് ഉള്ളതായി അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തികളല്ലാത്തവർക്കുള്ള പ്രാദേശിക കരാറിനുള്ള അപേക്ഷ ഫെബ്രുവരിയിൽ പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വനിതാ സംഗീത അധ്യാപകതസ്തിക ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും അപേക്ഷകരുടെ രേഖകൾ സ്വീകരിക്കുമ്പോൾ അനുഭവപരിചയം നിശ്ചയമായും വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. വിദ്യാഭ്യാസേതര യോഗ്യതയുള്ള അപേക്ഷകർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിച്ചു.
താഴെ പറയുന്ന വിഭാഗങ്ങളെ എക്സ്പീരിയൻസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു –
– ഡോക്ടറേറ്റ് ബിരുദം ഉള്ളവരും യൂണിവേഴ്സിറ്റി യോഗ്യതയിൽ കുറഞ്ഞത് “വളരെ നല്ല” ഗ്രേഡ് നേടിയവരും
– ബിരുദാനന്തര ബിരുദമുള്ളവരും ശരാശരിയിൽ “മികച്ചത്” എന്നതിൽ കുറയാതെ ഗ്രേഡ് നേടിയവരും
– കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് എജ്യുക്കേഷനിൽ പഠനം നടത്തിയവർ
_ അപ്ലൈഡ് എഡ്യൂക്കേഷൻ ട്രെയിനിംഗ് പബ്ലിക് അതോറിറ്റിയിലെ കോളേജ് ഓഫ് ബേസിക് എഡ്യൂക്കേഷനിൽ പഠനം നടത്തിയവർ
– കുവൈത്തിലെ മറ്റെല്ലാ സർക്കാർ കോളേജുകളിലും നിന്നുള്ള ബിരുദധാരികൾ.