റഷ്യയും ഉക്രെയ്‌നും കുവൈത്തിലേക്കുള്ള തടി കയറ്റുമതി നിർത്തി

.കുവൈത്ത് സിറ്റി:  റഷ്യയും ഉക്രെയ്‌നും കുവൈറ്റ് ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്കുള്ള തടി കയറ്റുമതി നിർത്തിയതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വിദൂര അതിർത്തി പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കാൻ മന്ത്രാലയം ഈ തടി കൊണ്ടുള്ള തൂണുകൾ ആണ് ഉപയോഗിച്ചിരുന്നത് . എന്നിരുന്നാലും, മന്ത്രാലയത്തിന്റെ പക്കൽ ആവശ്യത്തിന് തടി തൂണുകൾ ഉണ്ടെന്നും ആവശ്യമെങ്കിൽ  ആ പ്രദേശങ്ങളിൽ ലോഹ പോസ്റ്റുകൾ ഉപയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി.