കുവൈത്ത് സിറ്റി: അറബ് വിദേശകാര്യ മന്ത്രിമാരുടെ 156-ാമത് സംഗമത്തിന് വേദിയായി കുവൈത്ത് . കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടവകാശിയുമായ ഷേയ്ഖ് മിശാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ.അഹ്മദ് നാസ്സർ അൽ മുഹമ്മദ് അൽ സബാവാണ് . അംഗരാജ്യങ്ങൾ തമ്മിലുള്ള ഭിന്നതകൾ പറഞ്ഞുതീർക്കണമെന്നും മേഖലയുടെ സുരക്ഷിതത്വത്തിന് അറബ് രാജ്യങ്ങളുടെ ഐക്യം പ്രധാനമാണെന്നും ഷേയ്ഖ് മിശാൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിപ്രായപ്പെട്ടു.