കുവൈത്ത് സിറ്റി : ഫെബ്രുവരി ആറാം തീയതി ഞായറാഴ്ച മുതൽ കുവൈത്തിലെ ലിബറേഷൻ ടവറിലേക്ക് പൊതു ജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മാസം അവസാനം വരെ പ്രവേശനം സൗജന്യമായിരിക്കും. ലിബറേഷൻ ടവർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക വെബ് സൈറ്റിൽ മുൻകൂർ അപ്പോയിന്റമെന്റ് എടുക്കേണ്ടതാണ്.ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ 50 വർഷത്തെ ചരിത്രം വിളിച്ചപ്പോതുന്ന രേഖകളുടെയും പുരാതന ഉപകരണങ്ങളുടെയും പ്രദർശനവും ഇതോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വിദ്യാർഥികൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കും ആണ് സന്ദർശനാനുമതി. വൈകുന്നേരം 3 മുതൽ രാത്രി 9 വരെ പൊതു ജനങ്ങൾക്ക് ടവർ സന്ദർശിക്കാം.