ഫെബ്രുവരി 4 വെള്ളിയാഴ്ച വരെ ബഹറിനിലേക്ക് വരുന്ന യാത്രക്കാർ തങ്ങളുടെ വിമാനത്തിൽ കയറുന്നതിന് മുമ്പ് പിസിആർ ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കേണ്ടതില്ല എന്ന് ബഹ്‌റൈനിലെ ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വിഭാഗം അറിയിച്ചു. അതേസമയം യാത്രക്കാർ രാജ്യത്ത് എത്തിയതിന് ശേഷം പിസിആർ ടെസ്റ്റ് നടത്തേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെ (COVID-19) ശുപാർശകളെ അടിസ്ഥാനമാക്കിയുള്ളതാണ് നടപടിക്രമങ്ങളിലെ വ്യത്യാസം. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർ ബന്ധപ്പെട്ട മുൻകരുതൽ ക്വാറന്റൈൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Home Middle East ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രീ-ബോർഡിംഗ് പിസിആർ ടെസ്റ്റ് വേണ്ടെന്ന് സർക്കാർ