നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യപേക്ഷ നാളെയും പരിഗണിക്കും. നാളെ വാദം പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തിങ്കളാഴ്ച രാവിലെ 10.15നു ജസ്റ്റിസ് പി ഗോപിനാഥ് വിധി പറയും. പ്രോസിക്യൂഷന്‍ നല്‍കിയ വിശദീകരണത്തിന് നാളെ രേഖമൂലം മറുപടി നൽകുമെന്ന് ദിലീപ് പറഞ്ഞു. ഇതുകൂടി പരിശോധിച്ചായിരിക്കും വിധി പറയുക. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ആണ് പ്രോസിക്യൂഷൻ ആവശ്യപെട്ടിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.