പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ത്യയുടെ വാനമ്പാടിക്ക് യാത്രാമൊഴി നൽകി

0
25

ഇന്ന് പുലർച്ചെ അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം മുംബൈയിലെ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ഗായികയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാർക്കിലെത്തിയിരുന്നു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ഗാനരചയിതാവ് ജാവേദ് അക്തർ, ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.