പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ മുൻ ഡയറക്ടർ ഫഹദ് അൽ-രജാതൻ്റെ 60 മില്യൺ യുഎസ് ഡോളറിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ ബഹാമാസിലെ കോടതി ഉത്തരവിട്ടു. കോടതിക്ക് ലഭിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്താരാഷ്ട്രതലത്തിൽ സ്വത്തുക്കൾ മരവിപ്പിക്കുന്നതിനായി പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയാണ് ഹരജി ഫയൽ ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സെഷനിൽ ജഡ്ജി ഇന്ദ്ര ചാൾസ് ഇത് അംഗീകരിച്ചു. ഇംഗ്ലണ്ടിലുള്ള കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വിധിക്ക് വിധേയമായ അന്താരാഷ്ട്ര ആസ്തികളുടെ മൊത്തം മൂല്യം ഏകദേശം 850 മില്യൺ യുഎസ് ഡോളറാണെന്ന് ഇംഗ്ലീഷ് കോടതി കണക്കാക്കിയിരുന്നു. സ്വിറ്റ്‌സർലൻഡ്, ബഹ്‌റൈൻ, ലെബനൻ, സിംഗപ്പൂർ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ലിച്ചെൻസ്റ്റീൻ എന്നിവടങ്ങളിൽ അൽ-രജാന് സ്വത്തുക്കൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത് .
Home Middle East Kuwait ഫഹദ് അൽ-രജാതൻ്റെ 60 മില്യൺ യുഎസ് ഡോളറിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ ബഹാമാസിലെ കോടതി ഉത്തരവിട്ടു