ഫാസ്റ്റ് ഫുഡ് ഡെലിവറി ജീവനക്കാരനെന്ന വ്യാജേന  മയക്കുമരുന്ന് വിൽപ്പന; ഏഷ്യക്കാരൻ അറസ്റ്റിൽ

0
22

കുവൈത്ത് സിറ്റി: ഫാസ്റ്റ് ഫുഡ് ഡെലിവറി ജീവനക്കാരനെന്ന വ്യാജേന കുവൈറ്റിൽ  മയക്കുമരുന്ന് വിൽപ്പന നടത്തിയ ഏഷ്യക്കാരൻ അറസ്റ്റിൽ. ഇയാൾ താമസ നിയമങ്ങൾ ലംഘിച്ചാണ് രാജ്യത്ത് കഴിയുന്നതും അന്വേഷണത്തിൽ തെളിഞ്ഞു.

സംശയാസ്പദമായ രീതിയിൽ മോട്ടോർ ബൈക്കിൽ ഫാസ്റ്റ് ഫുഡ് എത്തിക്കുന്ന ആളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു . ഉടൻ തന്നെ ക്രിമിനൽ അന്വേഷണ സംഘം ഇയാളെ നിരീക്ഷിക്കാൻ തുടങ്ങി.ഫാസ്റ്റ് ഫുഡല്ല, മയക്കുമരുന്നാണ് ഇയാൾ വിതരണം ചെയ്യുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മേത്ത് (ഷാബു) പാക്കറ്റുകളുമായി  ഫർവാനിയയിലേക്ക് പോകുന്ന വഴിയാണ് ഇയാൾ പിടിയിലായത്.