വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപ് ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കും, ഇതിനുശേഷം വരുന്ന യാത്രക്കാരെ സ്വീകരിക്കുന്നതല്ല

0
37

കുവൈത്ത് സിറ്റി: വിമാനം പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് പുറപ്പെടൽ ഗേറ്റുകൾ അടയ്ക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈ സമയത്തിനു മുൻപ്  എത്തിച്ചേരാത്ത യാത്രക്കാരെ അവരുടെ ബാഗേജ് ചെക്ക് ഇൻ ചെയ്തത് ആയാലും  സ്വീകരിക്കില്ല എന്ന് വ്യക്തമാക്കി. 6 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികളെ പിസിആർ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഡിജിസിഎ ആവർത്തിച്ചു.