കുവൈത്ത് സിറ്റി : ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നത് മാർച്ച് 6 വരെ മാറ്റി വെച്ചു. ദേശീയ, വീമോചന, ഇസ്രാ’അ, മിഹ്റാജ് അവധികൾ കഴിഞ്ഞ ശേഷമാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുക.രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നത് മാർച്ച് മാസത്തിലേക്ക് മാറ്റിവെക്കുവാൻ അധ്യാപക യൂണിയൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.ഈ വർഷത്തെ പുതുക്കിയ അക്കാദമിക് കലണ്ടർ ഉടൻ തന്നെ പുറത്തിറക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.