കുവൈത്ത് സിറ്റി: കൊറോണ വാക്സിന്റെ “ബൂസ്റ്റർ ഡോസ്” 16 വയസു മുതലുള്ള കുട്ടികൾക്ക് നൽകാമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ കുത്തിവയ്പ്പെപ്പെടുത്ത് 6 മാസത്തിന് ശേഷമാണ് ഇത് നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 40 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും എല്ലാ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലും ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് അപ്പോയിന്റ്മെന്റ് ആവശ്യമില്ല എന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.