ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് ജീവനക്കാർക്ക് ശമ്പളം നൽകാൻ കുവൈത്ത് സർക്കാർ അനുമതി

0
24

കുവൈത്ത് സിറ്റി : കുവൈത്തിൽ ജീവനക്കാർക്ക് ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് ശമ്പളം നൽകാൻ സർക്കാർ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിർദേശം നീതിന്യായ മന്ത്രി ജമാൽ അൽ ജലാവി പാർലമെന്റിൽ ചർച്ച ചെയ്തു. ഇതിനുവേണ്ടി ഒരു മാസത്തിനകം നിയമഭേദഗതി ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി. സർക്കാർ ഇത് അംഗീകരിച്ചതോടെ നാല് വർഷത്തെ തൻ്റെ പരിശ്രമത്തിന് പരിസമാപ്തിയായതായി ഈ നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും  നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്ത നിയമനിർമ്മാതാവ് ഖലീൽ അൽ സാലിഹ് അൽ റായ് പത്രത്തോട് പറഞ്ഞു.