ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിയുന്നവരുടെ വിസ റദ്ദാക്കുന്നത് കുവൈത്ത് വീണ്ടും പരിഗണിക്കുന്നു

കുവൈത്ത്‌ സിറ്റി : കുവൈത്തിനു പുറത്ത്‌ വിദേശരാജ്യങ്ങളിൽ ആറു മാസത്തിൽ കൂടുതൽ കഴിയുന്നവരുടെ   താമസരേഖ സ്വമേധയാ റദ്ദാകുമെന്ന നിയമം പുനസ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ നിശ്ചിത കാലപരിധിയിൽ അധികം രാജ്യത്തിനു പുറത്ത്‌ കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ധാകുന്ന നിയമം  നിർത്തി വെച്ചിരുന്നു.അതേസമയം കഴിഞ്ഞ വർഷം ഡിസംബർ 1 മുതൽ  ഈ നിയമം ഗാർഹിക തൊഴിലാളികൾക്ക്‌ വീണ്ടും ബാധകമാക്കിയിരുന്നു. കുടുംബ വിസയിലുള്ളവർ, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, സ്വന്തം സ്പോൻസർഷിപ്പിലുള്ളവർ എന്നീ വിഭാഗങ്ങൾക്കാണു നിയമം ബാധമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം ആലോചിക്കുന്നത്‌. രാജ്യത്തെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന് അനുസരിച്ചാണ് നിയമം പുന സ്ഥാപിക്കുന്നത് പരിഗണിക്കുന്നത്.