കുവൈത്ത് സിറ്റി : കുവൈത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സിഗരറ്റ് കാട്രിഡ്ജുകൾക്ക് കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ച തീരുമാനം നടപ്പിലാക്കുന്നത് വൈകും. നിക്കോട്ടിൻ, ഫ്ലേവർഡ് ജെൽ, ലായനികൾ അടങ്ങിയ സിഗരറ്റ് കാട്രിഡ്ജുകൾക്ക് തീരുവ വർദ്ധിപ്പിക്കുന്നത് സെപ്റ്റംബർ 1 വരെയാണ് മാറ്റി വെച്ചത്.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ ഏകീകൃത കസ്റ്റംസ് താരിഫ് സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നേരത്തെ തീരുവ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഈ വർഷം മാർച്ച് 1 മുതൽ കസ്റ്റംസ് തീരുവ 100 ശതമാനം വർദ്ധിപ്പിക്കാനാണ് കസ്റ്റംസ് ഡയറക്ടർ ജനറൽ നിർദേശം നൽകിയിരുന്നത് . എന്നാൽ അത് ഇപ്പോൾ മാറ്റിവെച്ചു. ഇതുസംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ പുറപ്പെടുവിച്ച വിജ്ഞാപനം നാളെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.