ഈവർഷത്തെ പൊതുമാപ്പിനായി 350 തടവുകാരെ തിരഞ്ഞെടുത്തു

0
22

കുവൈത്ത് സിറ്റി : ഈവർഷത്തെ പൊതുമാപ്പിനായി അമീരി മാപ്പ് കമ്മിറ്റി 350 തടവുകാരെ തിരഞ്ഞെടുത്തു. ഇതിൽ ​​ പൗരന്മാരും  പ്രവാസികളും ബദൗ നികളും ഉൾപ്പെടെ നൂറു പേരെ ഉടനടി മോചിപ്പിക്കും. ബാക്കിയുള്ള 250 പേരെ ശിക്ഷയിൽ ഇളവ് ചെയ്യുകയും പിഴകൾ റദ്ദാക്കുകയും ചെയ്ത ശേഷം വിട്ടയക്കും.പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ പരിശോധിച്ച ശേഷം അമീരി ദിവാൻ പൊതുമാപ്പ് ലഭിക്കുന്നവരുടെ ലിസ്റ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യും. ഫെബ്രുവരി 25 ന് മാപ്പ് നൽകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.  മോചിപ്പിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തൽ വകുപ്പ് വഴി അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കും.