നിയന്ത്രണങ്ങളിൽ ഇളവുകൾ; വാക്സിനേഷൻ എടുക്കാത്തവർക്ക് പിസിആർ പരിശോധനാ റിപ്പോർട്ടുമായി കുവൈത്തിലേക്ക് പ്രവേശിക്കാം

0
20

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കോവിഡ്‌  നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ . രാജ്യത്തെ ആരോഗ്യ സാഹചര്യം മെച്ചപ്പെട്ടതിനെതുടർന്ന് മന്ത്രി സഭാ  ആയി യോഗത്തിലാണു ഇതു സംബന്ധിച്ച് തീരുമാനം കൈകൊണ്ടത്‌.

ഇളവുകൾ ഫെബ്രുവരി 20 ഞായറാഴ്ച മുതൽ ഇവ പ്രാബല്യത്തിൽ വരും. –

– കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തീകരിച്ച് യാത്രക്കാർ  പുറപ്പെടുന്ന രാജ്യത്ത് നിന്ന് പിസിആർ പരിശോധന നടത്തണമെന്ന നിബന്ധന പിൻവലിച്ചു .ഇവർക്ക്‌ 7 ദിവസത്തെ ഹോം ക്വാറന്റൈൻ ഉണ്ട്, എന്നാൽ രാജ്യത്ത്‌ എത്തിയ ഉടൻ പി. സി. ആർ. പരിശോധന നടത്തി ഫലം നെഗേറ്റീവ്‌ ആണെങ്കിൽ ഉടനടി ക്വാറന്റൈൻ അവസാനിപ്പിക്കാം.

– വാക്സിനേഷൻ ചെയ്യാത്തവർക്കും കുവൈത്തിലേക്ക് യാത്രാ അനുമതിയുണ്ട്. ഇവർ 72 മണിക്കൂർ സാധുതയുള്ള പി. സി. ആര് പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കുകയും 7 ദിവസം നിർബന്ധിത ക്വാറന്റൈൻ അനുഷ്ഠിക്കുകയും ചെയ്യണം.

– വാണിജ്യ സമുച്ചയങ്ങളിൽ പ്രവേശിക്കുവാനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തു.

– സർക്കാർ സ്ഥാപനങ്ങൾ മാർച്ച്‌ 13 മുതൽ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കും

– പൊതു ഗതാഗത സംവിധാനം പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുവാൻ അനുമതി.