കുവൈത്ത് സിറ്റി: ഏപ്രിൽ 1 മുതൽ കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കും. കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയതിനെ തുടർന്നാണ് ഇത്. ഏപ്രിൽ ഒന്നു മുതൽ രാജ്യത്തെ 20 ഇന്ത്യൻ വിദ്യാലയങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കും. അതേസമയം സ്വകാര്യ അറബ് വിദ്യാലയങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.