കുവൈത്ത് സിറ്റി: കുവൈറ്റിലെ കോവിഡ് സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ, ജീവനക്കാർക്ക് അവധിയിൽ പോകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഇതുസംബന്ധിച്ച ഉത്തരവ് നിലവിൽ വരുകയും ചെയ്തു. അവധി സംബന്ധിച്ച സർക്കുലറിൽ പറഞ്ഞിരിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവധിക്ക് അപേക്ഷിക്കുന്നവരുമായി വ്യക്തമായ ഏകോപനം നടത്തണം. 10 ശതമാനത്തിൽ കൂടുതൽ ജീവനക്കാർ ഒരേ സമയം അവധിയിൽ പോകരുതെന്നും സർക്കുലർ വ്യക്തമാക്കിയിട്ടുണ്ട്.