കുവൈത്ത് സിറ്റി: പൗരന്മാരും പ്രവാസികളും തങ്ങളുമായി ബന്ധമില്ലാത്ത രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം അയക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. അത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമായി കണക്കാക്കുകയും ക്രിമിനൽ ശിക്ഷാനിയമം അനുസരിച്ച് നിയമനടപടികൾക്ക് വിധേയമാവുകയും ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, ഭിക്ഷാടനം, നിയമവിരുദ്ധമായ ചാരിറ്റികൾക്കുള്ള ധനസഹായം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് ഈ നടപടി സ്വീകരിച്ചത്.