പ്രതിരോധ വാക്സിൻ  എടുക്കാതെ കുവൈത്തിലേക്ക്‌ പ്രവേശിക്കാനുള്ള അനുമതി സ്വദേശികൾക്ക് മാത്രം

0
25

കുവൈത്ത്‌ സിറ്റി :  കോവിഡ് പ്രതിരോധ വാക്സിൻ  എടുക്കാതെ കുവൈത്തിലേക്ക്‌ പ്രവേശിക്കാനുള്ള അനുമതി സ്വദേശികൾക്ക് മാത്രമായി പരിമതപ്പെടുത്തി.   സിവിൽ വ്യോമയാന അധികൃതർ ഇതുസംബന്ധിച്ച് വിമാന കമ്പനികൾക്ക്‌ അറിയിപ്പ്‌ നൽകി. വരുന്ന ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. അതേസമയം
രാജ്യത്ത് നിന്ന് പുറത്തേക്ക്‌ പോകുന്നതിന് യാത്രക്കാർ, സ്വദേശികളും പ്രവാസികളും ഉൾപ്പെടെ കുത്തിവെപ്പ് എടുക്കണമെന്ന് നിർബന്ധമില്ല.  കുത്തിവെപ്പ് എടുക്കാതെ രാജ്യത്തേക്ക് വരുന്ന  എല്ലാ സ്വദേശികളും യാത്ര തീയതിക്ക് 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
16 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന് നിന്ന് ഒഴിവാക്കിയതായും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.