കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത പ്രവാസികൾക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കും. ഇതു സംബന്ധിച്ച് സിവിൽ വ്യോമയാന അധികൃതർ പുതിയ ഉത്തരവിറക്കി. നേരത്തെ പ്രതിരോധ വാക്സിൻ എടുക്കാത്ത സ്വദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതായി ഉത്തരവിറക്കിയിരുന്നു. അതിനു തൊട്ടു പിറകെയാണ് വിദേശികൾക്കും കുവൈത്തിലേക്ക് പ്രവേശനം സാധ്യമാകുമെന്ന് സിവിൽ വ്യോമയാന അധികൃതർ വിജ്ഞാപനത്തിൽ അറിയിച്ചത്. ഫെബ്രുവരി 20 ഞായരാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.