ഡോക്ടർ എന്ന വ്യാജേന ഗൈനക്കോളജി വാർഡിൽ കടക്കാൻ ശ്രമിച്ച പ്രവാസി പിടിയിൽ

0
14

റിയാദ്: സൗദി അറേബ്യയിലെ തായിഫിലെ ഒരു ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന പ്രസവ-ഗൈനക്കോളജി വാർഡിൽ പ്രവേശിക്കാൻ ശ്രമിച്ച ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ സംശയംതോന്നിയ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ  തായിഫ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ മാധ്യമ വക്താവ് സിറാജ് അൽ ഹുമൈദാ നോട് ഇയാളുടെ ഐഡന്റിറ്റി പരിശോധിക്കാൻ അറിയിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.