കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസി കലാ കൂട്ടായ്മയായ മുജ്തബ ക്രിയേഷന്‍സിൻ്റെ “യാ കുവൈത്തി മർഹബ ” എന്ന സംഗീത ആൽബം മികച്ച നിർമ്മാണ അവതരണശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുന്നു. കുവൈത്ത് ദേശീയ ദിനാഘോഷത്തോടും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന് അറുപതാം വാർഷികത്തോടനുബന്ധിച്ചുമാണ് സംഗീത ആൽബം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് ആല്‍ബം റിലീസ് ചെയ്തു. “യാ കുവൈത്തി മർഹബ” എന്ന ആൽബം മലയാളം ഹിന്ദി അറബിക് ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്.
തുടര്‍ച്ചയായി ഉത് അഞ്ചാം വര്‍ഷമാണ് മുജ്തബ ക്രിയേഷന്‍റെ ബാനറില്‍ ദേശീയ ദിനമാഘോഷത്തിന്‍റെ ഭാഗമായി സംഗീത ആല്‍ബം ഇറക്കുന്നത്. പ്രമുഖ ഗായകർ ഉൾപ്പെടെ നൂറോളം കലാകാരന്മാരാണ് സംഗീത ആൽബം അണിയിച്ചൊരുക്കിയിരിക്കുന്നത്.