കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിൽ ഒരു വിഭാഗത്തിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം വിദേശത്ത് വന്നു തിരികെ നാട്ടിലേക്ക് പോകുന്നവർക്കാണ് കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർക്ക് പി. സി. ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കൽ, ക്വാറന്റൈൻ അനുഷ്ടിക്കൽ മുതലായ നിബന്ധനകൾ ഇനി ബാധകമല്ല. 82രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ആയിരുന്നു ഒന്നു ഇളവ് അനുവദിച്ചത്,ഫെബ്രുവരി 14 മുതൽ ഇത് പ്രാബല്യത്തിൽ വന്നിരുന്നു . ഈ രാജ്യങ്ങളുടെ ലിസ്റ്റിൽ കുവൈത്ത് ഉൾപ്പെട്ടിട്ടില്ല എങ്കിലും കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്ന ചില എയർ ലൈൻ കമ്പനികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായാണു വിവരം.
കുവൈത്തിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് നേരത്തെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് പ്രകാരം കുവൈത്തിൽ നിന്ന് നടത്തിയ പി. സി. ആർ. പരിശോധന സർട്ടിഫിക്കറ്റ്, നാട്ടിൽ എത്തിയാലുള്ള ഒരാഴ്ചത്തെ ക്വാറന്റൈൻ അനുഷ്ഠിക്കൽ മുതലായ നിബന്ധനകൾ ബാധകമായിരിക്കും.
ഇളവുകൾ നൽകിയ 82 രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫിൽനിന്ന് ബഹ്റൈൻ, ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് അതേസമയം യുഎഇയെയും കുവൈത്തിനെയും മാത്രമാണു ഒഴിവാക്കിയത്.