60 വയസ്സിനു മുകളിലുള്ള  പ്രവാസികൾക്ക് റസിഡൻസി എക്സ്റ്റൻഷൻ നൽകുന്നത് പൂർണമായി നിർത്തി

0
13

കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് വിഭാഗം  60 വയസ്സിനു മുകളിൽ പ്രായമുള്ള  പ്രവാസികൾക്ക് റസിഡൻസി നീട്ടുന്നത് നിർത്തിവച്ചു.  ഈ വിഭാഗത്തിലുള്ള ആളുകൾ പുതിയ ഭേദഗതി പ്രകാരം 250 ദിനാർ വാർഷിക ഫീസും 503.5 ദിനാർ മൂല്യമുള്ള ( സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കമ്പനി നൽകുന്ന ) ആരോഗ്യ ഇൻഷുറൻസും നൽകി റെസിഡൻസി പുതുക്കണം  .നേരത്തെ ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് റെസിഡൻസി  അഫയേഴ്സ് വിഭാഗം 30- മുതൽ 90 ദിവസംവരെ  സമയം നൽകി റസിഡൻസി ലംഘനങ്ങൾക്ക് (ദിവസം രണ്ടു ദിനാർ നിരക്കിൽ ) പിഴ ഈടാക്കുന്നതിൽനിന്ന് ഇളവ് അനുവദിച്ചു നൽകാറുണ്ടായിരുന്നു. അതാണ് പൂർണമായി നിർത്തിയത്.

ഈ വിഭാഗത്തിന് കീഴിലുള്ള പ്രവാസികൾക്ക് ഇപ്പോൾ രണ്ട് ഓപ്ഷനുകളുണ്ട്: ഒന്നുകിൽ പുതിയ ഭേദഗതികൾ അനുസരിച്ച് വർക്ക് പെർമിറ്റ് പുതുക്കുക, അല്ലെങ്കിൽ വ്യവസ്ഥകൾ പാലിച്ച് ഫാമിലി വിസയിലേക്ക് മാറ്റുക.