60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ്; നാല് പുതിയ കമ്പനികൾക്ക് കൂടി അനുമതി

0
26

കുവൈത്ത് സിറ്റി: യൂണിവേഴ്സിറ്റി ബിരുദ യോഗ്യത ഇല്ലാത്ത 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാൻ 4 കമ്പനികൾക്ക് കൂടി കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി  അനുമതി നൽകി. ഇതോടെ പ്രസ്തുത വിഭാഗത്തിൽപെടുന്ന പ്രവാസികൾക്ക് റെസിഡൻസി പുതക്കുന്നതിനായി  ആരോഗ്യ ഇൻഷുറൻസ് നൽകുന്ന  കമ്പനികളുടെ  എണ്ണം  15 ആയി. കുവൈത്ത് ഖത്തർ ഇൻഷുറൻസ് കമ്പനി, സംസം തകാഫുൾ ഇൻഷുറൻസ് കമ്പനി, തസീർ തകാഫുൾ ഇൻഷുറൻസ് കമ്പനി, അൽ ഒൗല തകാഫുൾ ഇൻഷുറൻസ് കമ്പനി എന്നിവയാണ് അനുമതി ലഭിച്ച പുതിയ നാല് കമ്പനികൾ.