കുടുംബ സന്ദർശ്ശക വിസകൾ നൽകുന്നത്‌ വൈകാതെ പുനരാരംഭിക്കും

0
9

കുവൈത്ത് സിറ്റി :  കുവൈത്തിൽ കുടുംബ സന്ദർശ്ശക വിസകൾ നൽകുന്നത്‌ വൈകാതെ തന്നെ പുനരാരംഭിക്കുമെന്ന് പ്രാദേശീക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ നടത്തുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ  കുടുംബ സന്ദർശ്ശക വിസകൾ അനുവദിക്കുന്നത്‌ കുവൈത്ത് രണ്ടു വർഷമായി നിർത്തി വെച്ചിരിക്കുകയാണു.

സന്ദർശ്ശക വിസയിൽ രാജ്യത്തേക്ക് വരുന്നവരുമായി ബന്ധപ്പെട്ട് ഇവരുടെ പ്രതിരോധ വാക്സിനേഷൻ വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. വരുന്നവർ കുവൈത്ത്‌ അംഗീകൃത വാക്സിനേഷനെടുത്തവർ ആയിരിക്കണമോ അല്ലയോ, ആണെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ ആധികാരികത എങ്ങിനെ ഉറപ്പാക്കും  എന്നിവ സിവിൽ വ്യോമയാനം, ആരോഗ്യ മന്ത്രാലയം എന്നീ ഏജൻസികളാണ് തീരുമാനിക്കേണ്ടത്‌. ഇത്‌ സംബന്ധിച്ച ഏകോപനം പൂർത്തിയായി കഴിഞ്ഞാൽ കുടുംബ സന്ദർശ്ശക വിസകൾ അനുവദിച്ചു തുടങ്ങുവാനാണു സാധ്യത.