നഴ്സിംഗ് റിക്രൂട്ട്മെൻറ്; പണം തട്ടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അംബാസഡർ

0
25

നഴ്സിങ് റിക്രൂട്ട്മെന്റ്  സംബന്ധിച്ച സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ  മധ്യവർത്തികളായി ചമഞ്ഞ് പണം ‌ തട്ടാനുള്ള ശ്രമമാണ് ഇന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് മുന്നറിയിപ്പുനൽകി. എംബസിയുടെ  ഓപ്പൺ ഹൗസ് പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പരിശീലനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ എംബസി അറിയിക്കണമെന്നും  അദ്ദേഹം പറഞ്ഞ. ആരോഗ്യ മന്ത്രാലയം നിശ്ചയിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു പങ്ക് മധ്യവർത്തികൾ കൈക്കലാക്കുന്നത് അംഗീകരിക്കാനാവില്ല. ഇതുകൊണ്ടാണ് കരാർ വ്യവസ്ഥയിൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് എംബസി അംഗീകാരം നൽകാത്തതെന്നും അദ്ദേഹം പറഞ്ഞു.