യുഎൻ സുരക്ഷാ കൗൺസിൽ  യുക്രൈൻ അധിനിവേശത്തെ അപലപിച്ച കുവൈത്തിന് നന്ദി അറിയിച്ച് യൂറോപ്യൻ യൂണിയൻ

0
23

കുവൈത്ത്‌ സിറ്റി : ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ  വോട്ടെടുപ്പിൽ യുക്രൈൻ അധിനിവേശത്തിനെതിരെ നിലപാടെടുത്തതിന് കുവൈത്തിലെ യൂറോപ്യൻ യൂണിയൻ സ്ഥാനപതി ക്രിസ്റ്റ്യൻ ട്യൂഡർ കുവൈത്തിനു നന്ദി രേഖപ്പെടുത്തി.  കുവൈത്തിൻ്റെ മുപ്പത്തിയൊന്നാം വിമോചന  വാർഷികമാണു ഇന്ന്. 1991ൽ അന്താരാഷ്ട്ര സമൂഹം കുവൈത്തിനൊപ്പം നിന്നതു പോലെ റഷ്യയുടെ ആക്രമണത്തിന് എതിരെ ഉക്രെയ്‌നിനും അവിടുത്തെ ജനങ്ങൾക്കും പിന്നിൽ തങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സ്ഥാനപതി വ്യക്തമാക്കി.