മരിച്ച വൈദികൻ അക്കൗണ്ടിൽ നിന്നും 1.5 ദശലക്ഷം ദിനാർ പിൻവലിച്ച പ്രവാസി പിടിയിൽ

0
26

കുവൈത്ത് സിറ്റി: മരിച്ച വൈദികൻ്റെ അക്കൗണ്ടിൽ നിന്ന് പവർ ഓഫ് അറ്റോണി ഉപയോഗിച്ച് 1.5 ദശലക്ഷം ദിനാർ തട്ടിയെടുത്ത പ്രവാസി  അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുരോഹിതൻ റെ അനന്തരാവകാശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തിയത്.

ബാങ്ക്അക്കൗണ്ടുകളുമായി  ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഹിതൻ 18 മാസം മുമ്പാണ് അവസാനമായി തൻ്റെ ബാങ്ക് അക്കൗണ്ട് സന്ദർശിച്ചതെന്ന് കണ്ടെത്തി ,  അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം ഒരു വർഷത്തിനുശേഷം കുറ്റാരോപിതനായ ആൾ  ഏകദേശം 1.5 ദശലക്ഷം ദിനാർ  അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിട്ടുണ്ട് .  അറബ് വംശജനാണ് ഇയാൾ എന്നാണ് ലഭ്യമായ വിവരം.