കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കൾച്ചറൽ നെറ്റ്‌വർക്കുമായി (ഐസിഎൻ) സഹകരിച്ച് സംഘടിപ്പിച്ച നമസ്തേ കുവൈത്ത് ആഘോഷ പരിപാടിക്ക് പരിസമാപ്തിയായി. കുവൈത്ത് ദേശീയ ദിനം, ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചുമാണ് ഒരാഴ്ച നീണ്ടു നിന്ന പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ കലകളുടെ കാഴ്ച വിരുന്നായിരുന്നു നമസ്തേ കുവൈത്ത്. ഫെബ്രുവരി 20-28 മുതൽ സംഗീതം, നൃത്തം, സിനിമ എന്നിവ നമസ്‌തേ കുവൈത്ത് വേദിയെ ആസ്വാദ്യമാക്കി . മഹാനായ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ സർ സി വി രാമൻ്റെ ജന്മദിനം (ദേശീയ ശാസ്ത്ര ദിനം) ഇതിനിടയിൽ എത്തി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് തൻ്റെ പ്രസംഗത്തിൽ പറഞ്ഞു . അതോടൊപ്പം ഇന്ത്യൻ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും സമ്പന്നതയെയും ശ്രേഷ്ഠതയും കുറിച്ചും അദ്ദേഹം പരാമർശിച്ചു . ചടങ്ങിൽ തത്സമയ സംഗീത നൃത്ത പരിപാടികളും അരങ്ങേറി. പരിപാടിക്ക് എംബസിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ പ്രതികരണമാണ് ലഭിച്ചത്.