കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ഹാർലി ബൈക്കേഴ്സ് റാലി സംഘടിപ്പിച്ചു. ഹാര്‍ലി അന്താരാഷ്ട്ര ബൈക്കേഴ്‌സ് സംഘമാണ് റാലി സംഘടിപ്പിച്ചത്. കുവൈത്തിലെ ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിൻറെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോധവത്കരണ റാലി സംഘടിപ്പിക്കുന്നതെന്ന് ഹാര്‍ലി ടീം മേധാവി ജമീല്‍ അല്‍ അലി വ്യക്തമാക്കി. ശൈഖ് ജാബിര്‍ പാലത്തില്‍ സംഘടിപ്പിച്ച റാലിയിൽ 50 ഓളം മോട്ടോര്‍ ബൈക്കുകളാണ് പങ്കെടുത്തത്.