കുവൈത്ത് സ്വദേശിക്ക് സൗദിയിൽ ട്രാഫിക് നിയമ ലംഘനത്തിന് പിഴയായി ലഭിച്ചത് 39,000 റിയാൽ

0
13

കുവൈത്ത് സിറ്റി:  കുവൈത്ത് സ്വദേശിക്ക് സൗദി അറേബ്യയിൽ രണ്ട് തവണയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പിഴയായി ലഭിച്ചത് 39,000 റിയാൽ. രണ്ടു ദിവസങ്ങളിലായാണ് ഇത്രയും തുക പിഴയായി ചുമത്തിയത്. സൗദി തലസ്ഥാനമായ റിയാദിലെ തെരുവിൽ ഇയാൾ  അമിതവേഗതയിൽ കാർ ഓട്സ് പോകുന്നത്  ഒന്നിലധികം തവണ റഡാറിൽ പിടികൂടി.

പിഴ ലഭിച്ചതുമായി ബന്ധപ്പെട്ട ഈ ആളുടെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു.  തനിക്ക്  ട്രാഫിക് പിഴ  അടയ്ക്കാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ് ഇയാൾ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ പിഴ ഒടുക്കിയിട്ടുണ്ട് . സ്വയം റോഡ് നിയമങ്ങൾ ലംഘിച്ചതിന് പകരം  അയൽ രാജ്യത്തെ കുറ്റപ്പെടുത്തുന്നുമുണ്ട് വീഡിയോയിൽ.