കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുഅവധി ദിനങ്ങളില്‍ ഏകദേശം 242,000 പൗരന്മാരും പ്രവാസികളും യാത്ര ചെയ്തതായി കണക്കുകള്‍. പണമയക്കലിനും വിദേശത്ത് ചെലവഴിക്കുന്നതിനുള്ള കറന്‍സി വിനിമയത്തിലും ഗണ്യമായ വര്‍ധനവ് കണക്കിലെടുത്ത് രാജ്യത്തെ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റ് പുനഃരുജ്ജീവിപ്പിക്കുമെന്ന് അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യത്യസ്ത കറന്‍സികള്‍ വാങ്ങിയ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇടയില്‍ ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് വിപണി മികച്ച വീണ്ടെടുക്കലിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നതായി പണം കൈമാറ്റം ചെയ്യുന്നവര്‍ സ്ഥിരീകരിച്ചു.
എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ മൊത്തം ഇടപാടുകളുടെ 50 ശതമാനത്തിലധികം ഇപ്പോഴും തുര്‍ക്കിഷ് ലിറയാണ് (തുര്‍ക്കിയുടെ കറന്‍സി). പ്രത്യേകിച്ചും കുവൈറ്റില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ തുര്‍ക്കി ഒന്നാം സ്ഥാനത്താണ് തുടരുന്നത്. എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ പ്രവര്‍ത്തനങ്ങളുടെ വേഗത മികച്ചതാണെന്ന് ഹബീബുള്ള നസത് പറഞ്ഞു. ഈ മേഖലയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മൊത്തം കറന്‍സികളുടെ 50 ശതമാനവും തുര്‍ക്കിഷ് ലിറ നിയന്ത്രിക്കുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു.