റഷ്യ -യുക്രൈൻ ആക്രമണത്തിലെ ആണവായുധ ഭീഷണി; മുൻകരുതൽ നടപടികളുമായി കുവൈത്ത്

0
43

കുവൈത്ത് സിറ്റി : യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടെ ആണവായുധങ്ങൾ പ്രയോഗിച്ചാൽ   അത്മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായി മരുന്നുകൾ ഇറക്കു മതി ചെയ്യാൻ കുവൈത്ത് മന്ത്രി സഭ യോഗത്തിൽ ധാരണയായി.അങ്ങനെ ഒരു സാഹചര്യം വന്നാൽ  സ്വദേശികൾക്കും വിദേശികൾക്കും പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുവാനാണ് യോഗത്തിൽ തീരുമാനിച്ചത്. ആരോഗ്യ മന്ത്രാലയത്തിനണ് ഇതിൻ്റെ ചുമതല. കൃത്യമായി മരുന്നുകളുടെ ലഭ്യത ഉറപ്പ്‌ വരുത്തുകയും പ്രസ്തുത സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുകയും വേണം .

നിലവിൽ രാജ്യത്തെ ഭക്ഷ്യ സംഭരണം പര്യാപ്തമാണ് എന്നാൽ യുദ്ധം ഉണ്ടായാൽ കടൽ മാർഗ്ഗമുള്ള ചരക്ക്‌ ഇറക്കുമതിക്ക്‌ തടസ്സം നേരിടാനുള്ള സാധ്യതകളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. അത്തരം സാഹചര്യത്തിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വിമാനമാർഗ്ഗം നടത്തുവാനും ഇതിനു വരുന്ന അധിക ചെലവ്‌ സർക്കാർ വഹിക്കുവാനും മന്ത്രി യോഗത്തിൽ തീരുമാനമായി.