ഉംറ തീർത്ഥാടകർക്കായി വാതിൽ തുറന്നിട്ട് സൗദി അറേബ്യ. മദീനയും മക്കയും വിശ്വാസികളെ ആകാംക്ഷയോടെ കാത്തിരിക്കുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയ ട്വീറ്റ് ചെയ്തു.
അതേ സമയം ഉംറ നിർവഹിക്കുന്നതിൽ നിന്ന് ബെദൗനികളെ (സ്റ്റേറ്റ് ഇല്ലാത്ത ആളുകൾ) നിരോധിച്ചതായി സൗദി ഔഖാഫ് മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് മഹാമാരി കാരണം രണ്ട് വർഷമായി ഉംറ തീർത്ഥാടനം നിരോധിച്ചിരുന്നു എന്നാൽ ഇപ്പോൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഏത് സമയത്തും ഇത് ക്രമീകരിക്കാമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രി പറഞ്ഞു.