സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവൽ മാർച്ച് 12ന്, രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

0
15

കുവൈത്ത് സിറ്റി: ‘സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ’ എന്ന പേരിൽ കുവൈത്തിൽ  ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. മാർച്ച് 12-ന് (ശനി) രാവിലെ 11 മുതൽ രാത്രി 8:30 വരെ കുവൈത്തിലെ ദാർ അൽ-അതർ അൽ-ഇസ്‌ലാമിയ്യ മ്യൂസിയം-യർമൂക്ക് കൾച്ചറൽ സെന്ററിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യ -കുവൈത്ത്  നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി എൻസിസിഎഎല്ലുമായി സഹകരിച്ചാണ്  ആഘോഷം സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെ പ്രദർശിപ്പിക്കുന്ന തനത് നൃത്തം, സംഗീതം, ഭക്ഷണം, സിനിമകൾ, സാഹിത്യം,  എന്നിവയയാണ് സ്‌പ്ലെൻഡേഴ്‌സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിന്റെ ആദ്യ എഡിഷനിൽ ഒരുക്കിയിരിക്കുന്നത്

ഒരു വ്യാപാര വാണിജ്യ പ്രദർശനവും ടി അപ്രീസിയേഷൻ  സെമിനാറും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം  തിരഞ്ഞെടുത്ത ഇന്ത്യൻ സിനിമകൾ അറബിക് സബ്‌ടൈറ്റിലുകളോടെ  പ്രദർശിപ്പിക്കുന്ന  ഇന്ത്യൻ ഫിലിം ഫെസ്റ്റിവലും നടക്കും. രുചിഭേദങ്ങളുടെ വൈവിധ്യവുമായി

ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്ഒരു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ പങ്ക് ചേരാൻ താൽപ്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക: https://forms.gle/h5VrCE55Hfo9sZSn8