കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ പ്രവാസിതൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവ്

0
16

കുവൈത്ത് സിറ്റി: 2021 ജനുവരി 1 നും സെപ്തംബർ 30 നും ഇടയിലായി,  പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി .അതേസമയം ആ പ്രായത്തിലുള്ള ഗാർഹിക തൊഴിലാളികളുടെ കൊയ്ത്തിൽ 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവ് എണ്ണം വർദ്ധിച്ചു. 9 മാസത്തിനുള്ളിൽ ജോലി ഉപേക്ഷിച്ച് പോയത് 13,500 തൊഴിലാളികളാണെന്ന് ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. പ്രത്യേക പ്രായപരിധിയിലുള്ള തൊഴിലാളി വിഭാഗങ്ങളുടെ  മൊത്തം എണ്ണത്തിൽ 17 ശതമാനം കുറവുണ്ടായി, ഇത് 2021-ന്റെ തുടക്കത്തിൽ 81,500 ആയിരുന്നത് സെപ്റ്റംബർ 30-ഓടെ 67,980 ആയി. 2021 അവസാനത്തോടെ 60 വയസും അതിൽ കൂടുതലുമുള്ള കുടിയേറ്റക്കാരുടെ എണ്ണം 62,940 ആയിരുന്നു, 2021 ന്റെ തുടക്കത്തിൽ 75,450 ആയി കുറഞ്ഞു.