കുവൈത്ത് സിറ്റി: ഖുറാൻ മെമ്മറൈസേഷൻ മത്സരത്തിനുള്ള അബ്ദുല്ല അൽ മുതവ പ്രൈസ് ഫൈനലിസ്റ്റുകളെ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത് വീണ്ടും പുനരാരംഭിച്ചത്. ഫെഡറേഷൻ ഓഫ് ചാരിറ്റി സൊസൈറ്റീസ് ആൻഡ് റിലേറ്റഡ് ഓർഗനൈസേഷൻസ് പ്രസിഡന്റ് ഡോ. അബ്ദുൽ മൊഹ്സെൻ അൽ-ജറല്ല, പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു. ഏറെ നാളുകൾക്ക് ശേഷം സാധാരണ ജീവിതത്തിലേക്കും പ്രവർത്തനങ്ങളിലേക്കും തിരിച്ചെത്തിയ കുവൈത്ത്സമൂഹത്തെ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ യൂസഫ് അൽ സുമൈയും അഭിനന്ദിച്ചു.