കുവൈത്ത് ഇസ്ലാമിക് ബാങ്കുകൾ ആഗോള തലത്തിൽ നാലാമത്തെ ഉയർന്ന വളർച്ച രേഖപ്പെടുത്തി

0
17

നിക്ഷേപക സേവനങ്ങൾക്കായുള്ള മൂഡീസ് ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019 മുതൽ 2021 മൂന്നാം പാദം വരെ  കുവൈറ്റ് ഇസ്ലാമിക് ബാങ്കുകൾ ആഗോള സാമ്പത്തിക പ്രവർത്തനങ്ങളിൽ  ഏറ്റവും വലിയ വളർച്ചാ നിരക്ക് രേഖപ്പെടുത്തി. കൊറോണ കാലത്ത് അവരുടെ പ്രകടനം പരമ്പരാഗത ബാങ്കുകളേക്കാൾ മികച്ചതായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇസ്ലാമിക് ബാങ്കിങ്ങിൽ ലോകത്തെ വലിയ അഞ്ചാമത്തെ പ്രധാന വിപണിയാണ് കുവൈറ്റ് എന്ന് ഏജൻസി റിപ്പോർട്ടിലുണ്ട്.