കുവൈത്തിൽ 139 വെബ്‌ സൈറ്റുകൾക്ക്‌ നിരോധനം ഏർപ്പെടുത്തി

0
13

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കഴിഞ്ഞ വർഷം നിരോധനം ഏർപ്പെടുത്തിയത് 139 വെബ്‌ സൈറ്റുകൾക്ക്‌ .  പ്രാദേശികമായും അല്ലാതെയും പ്രവർത്തിക്കുന്നവ ഉൾപ്പടെയാണിത്.  പൊതു ധാർമിക ലംഘനം, വഞ്ചന,പകർപ്പവകാശ ലംഘനം,സ്വകാര്യത ലംഘനം, വ്യക്തി വിവരങ്ങൾ ചോർത്തൽ മുതലായ കാരണങ്ങളെ തുടർന്നാണു നിരോധനം ഏർപ്പെടുത്തിയത്‌ എന്ന്
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം  മാത്രം വെബ്‌സൈറ്റുകൾ നിരോധിക്കുവാനോ അല്ലെങ്കിൽ നിരോധനം പിൻവലിക്കാനും ഉൾപ്പെടെ 323 തീരുമാനങ്ങളാണു അധികൃതർ കൈക്കൊണ്ടത്. ഈ കാലയളവിൽ 140 വെബ്സൈറ്റുകൾ നിരോധിക്കുവാൻ പരാതികൾ ലഭിച്ചു.ഇവയിൽ 139 സൈറ്റുകൾക്കാണ് നിരോധനം ഏർപ്പെടുത്തി

നേരത്തെ ഏർപ്പെടുത്തിയ നിരോധനം പിൻ വലിക്കണമെന്ന 23 അപേക്ഷകളിൽ 21 സൈറ്റുകൾക്ക്‌ വീണ്ടും പ്രവർത്തനാനുമതി നൽകുകയും ചെയ്തു.ഈ തീരുമാനങ്ങളിൽ 58 ശതമാനവും കൈകൊണ്ടത്‌ 2021 ജൂലായ്‌ മുതൽ സെപ്തംബർ അവസാനം വരെയുള്ള കാലയളവിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.