അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കുന്ന കടകൾക്കെതിരെ കർശന നടപടി

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കുന്ന ചരക്ക് ഡീലർമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി  വാണിജ്യ വ്യവസായ മന്ത്രാലയം. അവശ്യസാധനങ്ങളുടെ അന്യായമായ വിലക്കയറ്റം കണ്ടെത്തിയാൽ ഉടൻതന്നെ അവരുടെ ബിസിനസുകൾ അടച്ചുപൂട്ടുകയും സ്ഥാപന ഉടമകളെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.