പുതിയ 6 തൊഴിലിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

0
13

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കുവൈറ്റിൽ പ്രവാസികൾക്കായി പുതുതായി ആറ് തൊഴിലിനങ്ങൾ കൂടെ പ്രഖ്യാപിച്ചു. ലൈഫ് ഗാര്‍ഡ് ( നീന്തല്‍), ഡൈവിങ് പരിശീലകര്‍, സ്‌കൂബ ഡൈവിങ് ഇന്‍സ്‌പെക്ടര്‍, വാട്ടര്‍ സ്‌കീയിങ് കോച്ച്, വാട്ടര്‍ സ്‌കീയിങ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളാണ് പ്രവാസി തൊഴിലാളികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.  ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പുറത്തുവിട്ടിട്ടുണ്ട്.

ഈ തസ്തികകളില്‍ തൊഴില്‍ പെര്‍മിറ്റ് നേടാന്‍ ഉന്നത വിദ്യാഭ്യാസവും ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ മാന്‍പവര്‍ അതോറിറ്റി അംഗീകരിച്ച തൊഴില്‍ ഇനങ്ങളുടെ എണ്ണം 1800 കവിഞ്ഞു. സമീപഭാവിയില്‍ കൂടുതല്‍ തൊഴില്‍ ഇനങ്ങള്‍ കൂടി ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.