കുവൈത്ത് സിറ്റി: ഞായറാഴ്ച മുതൽ, എല്ലാ സർക്കാർ ഏജൻസികളും പൂർണ്ണ തോതിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ പ്രഖ്യാപിച്ചു.
പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്നതോടെ ജോലിയിൽ ഇളവ് നൽകികൊണ്ടുള്ള എല്ലാ മുൻ നടപടികളും അവസാനിപ്പിക്കും, നിയമപരമായി നിർവചിക്കപ്പെട്ടിട്ടുള്ള അവധികളിൽ മാത്രമാമായി അവധി പരിമിതപ്പെടുത്തും എന്നും അധികൃതർ വ്യക്തമാക്കി.